കുറ്റ്യാടി: കേരള സർവ്വീസ് പെൻഷനേഴ്‌സ് യൂനിയൻ മരുതോങ്കര യൂനിറ്റ് കമ്മിറ്റി ഏർപെടുത്തിയ 'കൈതാങ്ങ് 'പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം വി.രാമചന്ദ്രൻ വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ നാല് പേർക്കാണ് ഇത്തവണ പെൻഷൻ നൽകു ന്നത്. തുടർന്ന് നടന്ന വാർഷിക സമ്മേളനം മരുതേങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ത്യേസ്യാമ്മ മാത്യു, ദാമോധരൻ, ജോർജ് കട്ടക്കയം, ജോൺ പൂതക്കുഴി, പി.പി വാസു, കെ.പി മുകുന്ദൻ, ജിൻസ്, പി.ഗംഗാധരൻ ,ടി എം ദേവസ്യ എന്നിവർ സംസാരിച്ചു.
പടം. മരുതോങ്കരയിൽ നടന്ന കൈതാങ്ങ് പദ്ധതി വി .രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.