കുറ്റ്യാടി: നീട്ടൂർ എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പഠനം സുഗമമാക്കാനുള്ള പാഠ്യപദ്ധതികൾക്ക് തുടക്കമായി. ഇതനുസരിച്ച് സ്‌കൂളിലെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കളികളിലൂടെയും കഥകളിലൂടെയും ഇംഗ്ലിഷിൽ താൽപര്യം ഉണ്ടാക്കി പഠനത്തിൽ ആകൃഷ്ടരാക്കുകയാണ് പദ്ധതിയിടെ ലക്ഷ്യം. ഇതിനോടനുബന്ധിച്ച് നടന്ന ഇംഗ്ലിഷ് ലിറ്റിൽ ബേഡ്‌സ് തിയേറ്റർ ക്യാമ്പിൽ ഇംഗ്ലിഷ് ഭാഷാ വിദഗ്ധൻ കെ.രാഘവൻ മാസ്റ്റർ പഠനരീതികൾക്ക് തുടക്കം കുറിച്ചു. നിട്ടൂർ എൽ.പി.സ്‌ക്കൂൾ ഹെഡ്മാസ്റ്റർ പി.ടി വരുൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സുജാത വി എ.അദ്ധ്യക്ഷത വഹിച്ചു. ബി.മുസ്താഖ് സ്വാഗതം പറഞ്ഞു. കെ.വി സറീന, എം.കെ റഹ്മത്ത്, സീമ.സി, ശാലിനി കെ, പൂർവ്വ വിദ്യാർത്ഥി പ്രധിനികളായ സമീർ പൂമുഖം ,സവാദ് പൂമുഖം,പി.ടി.എ പ്രസിഡണ്ട് എം.ടി ലൈല, ഫസീല ഹാരീസ് എന്നിവർ സംസാരിച്ചു.
പടം :നിട്ടൂർ എൽ .പി സ്‌കൂളിൽ ഇംഗ്ലിഷ് ലിറ്റിൽ ബേർഡ്‌സ് തിയേറ്റർ ക്യാമ്പ് എച്ച്എം പി.ടി വരുൺ ഉദ്ഘാടനം ചെയ്യുന്നു