ranji

കേരള–വിദർഭ രഞ്ജിട്രോഫി സെമിഫൈനൽ

കൃഷ്ണഗിരി(വയനാട്):കേരള–വിദർഭ രഞ്ജിട്രോഫി സെമിഫൈനൽ പോരാട്ടത്തിൽ ആദ്യ ദിനം കേരളത്തിന് തിരിച്ചടി നേരിട്ടെങ്കിലും കളിയവസാനിക്കുമ്പോൾ തിരിച്ചുവരവിന്റെ പാതയിൽ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാമിന്നിംഗ്സിൽ 106 റൺസിന് പുറത്തായി. 48റൺസ് വഴങ്ങി ഏഴുവിക്കറ്റ്‌നേടിയ ഉമേഷ് യാദവാണ് ലഞ്ചിന് തന്നെ കേരളത്തെ കൂടാരം കയറ്റിയത്. മൂന്ന് വിക്കറ്റുമായി ആർ എൻ ഗുർബാനി ഉമേഷിന് പിന്തുണ നൽകി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദർഭ ആദ്യ ദിനം കളിയവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 എന്ന നിലയിലാണ്. അവർ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിക്കഴിഞ്ഞു.

ഗുജറാത്തിനെതിരെ നേടിയ വിജയസ്വപ്‌നത്തിലായിരുന്ന കേരളത്തെ ഉമേഷ് തുടക്കം മുതൽ ഞെട്ടിക്കുകയായിരുന്നു. ഒൻപത് റണ്ണെിൽ .കേരളത്തിന്റെ ആദ്യ വിക്കറ്റ് വീണു. ഓപ്പണർ അസ്ഹറുദ്ദിനെ ഉമേഷിന്റെ പന്തിൽ താക്കൂർ പിടികൂടി. അവിടെ കേരളത്തിന്റെ തകർച്ച ആരംഭിച്ചു. 28.4 ഓവറിൽ കേരളം ആൾഔട്ടാകുമ്പോൾ മൂന്ന് ബാറ്റ്സ്മാൻ മാർ മാത്രമാണ് രണ്ടക്കം കണ്ടത്. അവസാന വിക്കറ്റിൽ വിഷ്ണുവിനോദും നിധീഷുംചേർന്ന്‌നേടിയ 25റൺസിന്റെ കൂട്ടുകെട്ടാണ് ഇന്നിങ്‌സിലെ മികച്ച കൂട്ടുകെട്ട്. . വിഷ്ണുവിനോദ് വാലറ്റക്കാരുമായിചേർന്ന് നടത്തിയ ചെറുത്തുനിൽപാണ് സ്‌കോർ നൂറ് കടത്തിയത്.
പിച്ചിൽ തുടക്കത്തിൽ സീമർമാർക്ക്‌നേരിയ ആനുകൂല്യം ലഭിച്ചെങ്കിലും ബാറ്റിങ് കഴിഞ്ഞ മത്സരത്തെ പോലെ ദുഷ്‌കരമായിരുന്നില്ല. ബാറ്റിംഗ് നിര ഒരു ചെറുത്തുനിൽപിന്‌പോലും ശ്രമിക്കാതെ കീഴടങ്ങിയതാണ്‌കേരളത്തെ പരിതാപകരമായ നിലയിൽ എത്തിച്ചത്. 10 ഓവർ പൂർത്തിയാകും മുമ്പ് നാലിന് 28 എന്ന നിലയിലായികേരളം. ആദ്യ വിക്കറ്റ്‌നേടിയശേഷം തൊട്ടടുത്ത ഓവറിലും ഉമേഷ്‌കേരളത്തെ ഞെട്ടിച്ചു. അസ്ഹറുദ്ദീന് പകരമെത്തിയ സിജോജോസഫിനെ റണ്ണെടുക്കും മുൻപ് ഉമേഷ് സ്ലിപ്പിൽ രാമസ്വാമിയുടെ കൈയിലെത്തിച്ചു. സ്‌കോർ(17–2). ഒൻപതാം ഓവറിൽ ഓപ്പണർ രാഹുലിനെ(9) ഗുർബാനി രണ്ടാം സ്ലിപ്പിൽ ക്യാപ്ടൻ ഫൈസലിന്റെ കൈയിലെത്തിച്ചു. സ്‌കോർ (27–3). അടുത്ത ഓവറിൽ ഉമേഷ് വിനൂപ് മനോഹറിനെയും(0) ഫൈസലിന്റെ കൈയിലെത്തിച്ചു. (28–4)സഞ്ജു സാംസണ് പകരം ടീമിലെത്തിയ അരുൺ കാർത്തിക്കാണ് പിന്നീട് മടങ്ങിയത്. നാല് റൺസ് മാത്രം എടുത്ത അരുൺ ഉമേഷിന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി സ്‌കോർ (40–5). ക്യാപ്‌ടൻ സച്ചിൻബേബിയും(22) അധികം ചെറത്തുനിൽപില്ലാതെ മടങ്ങി. സച്ചിനെ ഗുർബാനി ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു. സ്‌കോർ(46–6). പിന്നീട് കേരളത്തിന്റെ ഏക പ്രതീക്ഷയായ ജലജ് സക്‌സേനയെയും ഔട്ടാക്കി ഉമേഷ് വീണ്ടുംകേരളത്തെ ഞെട്ടിച്ചു. ഏഴ് റൺസെടുത്ത ജലജിനെ സ്ലിപ്പിൽ ക്യാപ്‌ടൻ ഫൈസൽ പിടികൂടി. സ്‌കോർ (55–7). പത്ത് റൺസെടുത്ത ബേസിൽ തമ്പിയെയും സ്‌കോർ ചെയ്യാൻ അനുവദിക്കാതെ സന്ദീപ് വാര്യരെയും മടക്കി ഉമേഷ് ഫസ്റ്റ് ക്ലാസ് കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് നേട്ടം കൈവരിച്ചു.ബേസിലിനെ വിക്കറ്റ് കീപ്പർ പിടികൂടി. സ്‌കോർ(71–8). സന്ദീപ് ക്ലീൻബൗൾഡായി. (81–9). ആറ് റൺസെടുത്ത നിധിഷിനെ ഗുർബാനി സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കി. സ്‌കോർ(106–10).
മറുപടി ബാറ്റിങ്ങിനിറിങ്ങിയ വിദർഭയെുടെ ആദ്യവിക്കറ്റ് 33 റണ്ണിൽ വീണു. ഓപ്പണർ രാമസ്വാമി (19) നെ നീധീഷ് ക്ലീൻ ബൗൾഡാക്കി. എന്നാൽ ക്യാപ്ടൻ ഫൈസ് ഫസലും വസിം ജാഫറുംചേർന്ന് വിദർഭക്ക് ലീഡ്‌നേടികൊടുത്തു. വസിം ജാഫറിനെ നിധീഷ് മടക്കി. പിന്നീട് 1 റൺസിനിടെ മൂന്ന് വിക്കറ്റ്

സ്വന്തമാക്കി കേരളം വിദർഭയെ പ്രതിസന്ധിയിലാക്കുകയായിരുന്നു.കേരളത്തിനായി നിധീഷും സന്ദീപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.