പേരാമ്പ്ര : പേരാമ്പ്രയിൽ നിയമവാഴ്ച തകർന്നുവെന്നും പേരാമ്പ്രയിൽ നടക്കുന്നത് ക്രിമിനൽ വാഴ്ചയാണെന്ന് ഡി.സിസി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്. ബോംബേറും അക്രമസംഭവങ്ങളും തുടർച്ചയായി നടക്കുന്ന പന്തിരിക്കരയിലെ സി.പി.എം-ബി.ജെ.പി പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു ഇരുവരും. ഒരു മന്ത്രി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതിൽ സർക്കാരും പൊലീസും ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് നടന്ന വിവിധ ആക്രമ സംഭവങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ പേരാമ്പ്ര സർക്കിൾ ഇൻസ്പക്ടർ ഓഫീസിലെത്തി ചർച്ച നടത്തി.കെപിസിസി സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ, ഡി.സി.സി ജനറൽ സ്രെകട്ടറിമാരായ സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, ഇ.പി. രാമചന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് രാജൻ മരുതേരി, യുത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് പി.കെ. രാഗേഷ്, ഇ.ടി. സരീഷ്, പി.എം. പ്രകാശൻ, മോഹൻദാസ് ഓണിയിൽ, ബാബു തത്തക്കാടൻ, പ്രകാളൻ കന്നാട്ടി, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ചെറുവാട്ട് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.