മാനന്തവാടി: വെള്ളമുണ്ട കെയർ ചാരിറ്റബിൾ ട്രസ്റ്റും ചാൻസിലേഴ്സ് ക്ലബ്ബും ചേർന്ന് കാരുണ്യത്തിന് ഒരു കൈത്താങ്ങ് എന്ന പേരിൽ നടത്തുന്ന അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിനുള്ള സ്റ്റേഡിയം നിർമ്മാണം തുടങ്ങി.
ഫെബ്രുവരി 9 മുതൽ വെളളമുണ്ട ഗവ: മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലെ ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് ടൂർണ്ണമെന്റ്. സ്റ്റേഡിയത്തിന്റെ കാൽനാട്ടുകർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ നിർവ്വഹിച്ചു. കെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ. ജംഷീർ അദ്ധ്യക്ഷത വഹിച്ചു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന കുടുവ, സ്വാഗതസംഘം ചെയർമാൻ പി.കെ.അമീൻ, കൺവീനർ കെ.റഫീഖ്, ട്രഷറർ ഇ.കെ.ഹമീദ്,ഗ്രൗണ്ട് കമ്മിറ്റി കൺവീനർ കെ.കെ. ഇസ്മയിൽ, കെ.കെ. സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ഫിഫ മഞ്ചേരി, അൽ മദീന ചെർപ്പുളശ്ശേരി, ജവഹർ മാവൂർ, ലക്കി സോക്കർ ആലുവ, മെഡിഗാഡ് അരീക്കോട്, സെബാൻ കോട്ടക്കൽ തുടങ്ങിയ പ്രമുഖ ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും.