calicut-uni
calicut uni

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി.എസ് സി/ ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ഏപ്രിൽ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി എട്ട് വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് 13നകം ലഭിക്കണം.

അദീബെ ഫാസിൽ പ്രിലിമിനറി (സപ്ലിമെന്ററി), ഫൈനൽ (റഗുലർ/ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ എൽ എൽ.ബി യൂണിറ്ററി, പത്താം സെമസ്റ്റർ ബി.ബി.എ എൽ എൽ.ബി റഗുലർ/ സപ്ലിമെന്ററി നവംബർ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റർ ബി.ടെക്/ പാർട്ട്‌ടൈം ബി.ടെക് (2009/ 2014 സ്‌കീം) ഏപ്രിൽ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി പത്ത് വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ പരീക്ഷ

ബി.വോക് പ്രാക്ടിക്കൽ മൂന്നാം സെമസ്റ്റർ ബി.വോക് സോഫ്ട്‌വെയർവെയർ ഡെവലപ്‌മെന്റ്/ സോഫ്ട്‌വെയർവെയർ ടെക്‌നോളജി പ്രാക്ടിക്കൽ പരീക്ഷ 28ന് ആരംഭിക്കും.

പുനർമൂല്യനിർണയ ഫലം

ആറാം സെമസ്റ്റർ ബി.എ/ ബി.എസ്.ഡബ്ല്യൂ/ ബി.എ അഫ്‌സൽ ഉൽ ഉലമ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2018 പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ബി.കോം/ ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.എ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.