മാനന്തവാടി​: സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള പുനലൂർ ബാലൻ ഫൗണ്ടേഷൻ, പുരോഗമന കലാസാഹിത്യ സംഘം, മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ പുനലൂർ ബാലൻ അനുസ്മരണവും പഠന ക്യാമ്പും ഇന്ന് ശനിയാഴ്ച മാനന്തവാടിയിൽ നടക്കും. കാലത്ത് 10 മണിക്ക് ഗവ.യു.പി സ്‌കൂൾ ഹാളിൽ നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.ഡി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.വി.വിഷ്ണുദേവ്,ടി.സുരേഷ് ചന്ദ്രൻ എന്നിവർ സംസാരിക്കും. തുടർന്ന് പുനലൂർ ബാലൻ കവിതകളിലെ തൊഴിലാളി വർഗ്ഗ സംസ്‌കാരം ,സംസ്‌കാരത്തിന്റെ സമരമുഖങ്ങൾ എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. പുനലൂർ ബാലൻ കവിതകളുടെ അവതരണവും എൻ.എൻ. പിള്ളയുടെ ഗുഡ് നൈറ്റ് എന്ന രണ്ടാൾ നാടകത്തിന്റെ അവതരണവും നടക്കും.