കുറ്റ്യാടി:കുളങ്ങരത്താഴ ജുമാ മസ്ജിദ് ഉദ്ഘാടനത്തേടനുബന്ധിച്ച് നടന്ന പ്രവാസി സംഗമം പത്രപ്രവർത്തകനും കെ.എം.സി.സി നേതാവുമായ സി.വി.എം വാണിമേൽ ഉദ്ഘാടനം ചെയ്തു. ഇ.എ. റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.
എ.കെ.കെ. തങ്ങൾ, ഇബ്രാഹിം മുറിച്ചാണ്ടി, കെ.പി. ഹമീദ്, പി.പി. മൊയ്തു, വി.സി. സലീത്ത്, ഒ.പി. അശ്രഫ്, പി.പി. കഞ്ഞബ്ദുല്ല, കെ.ടി. അബ്ദുല്ല, സമീർ തൊടുവയിൽ, ചീളിയിൽ മൊയ്തു, എം.കെ. ഹമീദ്, കെ.ടി. ഫൈസൽ എന്നിവർ സംസാരിച്ചു. വി.പി. സമീർ സ്വാഗതവും പി.കെ. റിയാസ് നന്ദിയും പറഞ്ഞു.
മതപ്രഭാഷണ പരമ്പരയിൽ സമീർ മന്നാനി കൊല്ലം പ്രഭാഷണം നടത്തി. ഇ മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച്. മഹമൂദ് സഅദി ഉദ്ഘാടനം ചെയ്തു. എം.ഇ. മുഹമ്മദ്, കെ.കെ. കുഞ്ഞാലി മുസല്യാർ, പി.കെ. ഹമീദ് എന്നിവർ സംസാരിച്ചു. ടി.ലിയാഖത്തലി സ്വാഗതം പറഞ്ഞു. ഇന്ന് വൈകീട്ട് 3.30ന് ഉലമാ ഉമറാ സംഗമവും ഏഴ് മണിക്ക് സാംസ്‌കാരിക സംഗമവും നടക്കും.