പേരാമ്പ്ര:കേര കർഷക സംഘം ജില്ലാ സമ്മേളനം ജനുവരി 28ന് പേരാമ്പ്ര ഐ.വി.ശശാങ്കൻ നഗറിൽ (അക്കാദമി ഹാൾ പേരാമ്പ്ര) നടക്കും .സമ്മേളനം രാവിലെ 10 മണിക്ക് കേരകർഷകസംഘം സംസ്ഥാന പ്രസിഡന്റ്
എ.പ്രദീപൻ ഉദ്ഘാടനം ചെയ്യും. എ.ഐ.കെ.എസ് ആന്ധ്രാപ്രദേശ് പ്രസിഡന്റ് വൈറ്റില വിദ്യാസാഗർ, ജില്ലാ സെക്രട്ടറി ടി കെ രാജൻ മാസ്റ്റർ, ആശാശശാങ്കൻ,കെ.പി.കൃഷ്ണൻകുട്ടി ,എ.കെ ചന്ദ്രൻ മാസ്റ്റർ ,ഇ.എസ് ജയിംസ് തുടങ്ങിയവർ പങ്കെടുക്കും .സമ്മേളനത്തിന്റെ ഭാഗമായി കർഷകരെ ആദരിക്കും .സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കേരകർഷകസംഘം ജില്ലാ പ്രസിഡന്റ് സിഎം ജീവൻ, സെക്രട്ടറി കെ നാരായണക്കുറുപ്പ് എന്നിവർ അറിയിച്ചു .