പേരാമ്പ്ര:നൊച്ചാട് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം ആഭിമുഖ്യത്തിൽ മൈസൂരിലെ ഹുസൂറിൽ നടക്കുന്ന ദേശീയ ഉത്ഗ്രഥന ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട എസ്.ബി കൃഷ്‌ണേന്ദു, സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാനതല വായന മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഫിദ സാനിയ, സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡ് നേടിയ കെ.എം അനുപ്രിയ, നാഷണൽ സർവീസ് സ്‌കീം പി.എ.സി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട പി.ശ്രീജിത്ത്, മിലിറ്ററി നഴ്‌സിംഗ് സെർവിസിൽ നിയമനം ലഭിച്ച ദൃശ്യ ചെത്തിൽ എന്നിവർക്ക് ആദരം 2019എന്ന പേരിൽ സ്വീകരണം നൽകി.
ചടങ്ങിന്റെ ഉദ്ഘാടനവും സർവിസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് വാസന്തി പുതിയൊട്ടിലിന് ഉപഹാര സമർപ്പണവും പുരുഷൻ കടലുണ്ടി എം എൽ.എ നിർവഹിച്ചു. പ്രിൻസിപ്പാൾ സി.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.
ലൈബ്രറി കഔൺസിൽ കൊയിലാണ്ടി പ്രസിഡന്റ് കെ.നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷിജി കൊട്ടാരക്കൽ,പി.വാസന്തി പുതിയോട്ടിൽ,കെ.കെ ഹനീഫ,കെ.വി അബു,പ്രോഗ്രാം ഓഫീസർ പിസി മുഹമ്മദ് സിറാജ്,എസ്.ബി കൃഷ്‌ണേന്ദു,ഫിദ സാനിയ,കെഎം അനുപ്രിയ,ദൃശ്യ ചെത്തിൽ,അലന്റ ചെത്തിൽ എന്നിവർ സംസാരിച്ചു.