കുറ്റ്യാടി: വാഹന നിയന്ത്രണം ഒഴിവാക്കുക, തൊഴിൽ സ്തംഭനാവസ്ഥ പരിഹരിക്കുക, മോട്ടോർ വാഹന നിയമ ഭേദഗതി പിൻവലിക്കുക, മോട്ടോർ തൊഴിലാളി ക്ഷേമനിധി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി ഗുഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് യൂനിയൻ (സി.ഐ.ടി യു ) കുറ്റ്യാടിയിൽ സായാഹ്ന ധർണ്ണ നടത്തി. സി.പി.എം. കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം ടി.കെ.മോഹൻദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.കെ.സതീശൻ സ്വാഗതം രേഖപെടുത്തി. കെ.ബിനു അദ്ധ്യക്ഷത വഹിച്ചു. ബൈജു.ടി, കെ.വി.വിജയൻ, വിനോദൻ.കെ, സുരേഷ് ചെമ്പിലോറ എന്നിവർ പ്രസംഗിച്ചു.