കുറ്റ്യാടി: കുളങ്ങരത്താഴ ജുമാ മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സംഗമം വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ടി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. സുലൈമാൻ മേൽപത്തൂർ, ഡോ. ഫാദർ സേവ്യർ തറമ്മേൽ, അഡ്വ. പ്രവീൺകുമാർ, പി. ശാദുലി, കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, കെ.സി. കുഞ്ഞമ്മദ് കുട്ടി, കരണ്ടോട് ഗവ. സ്‌കൂൾ പ്രധാനദ്ധ്യാപകൻ മൊയ്തു മാസ്റ്റർ, വി.സി സാലിം തുടങ്ങിയവർ സംസാരിച്ചു. ഇ.കെ. കരണ്ടോട് സ്വാഗതവും എൻ.സി.കെ. നവാസ് നന്ദിയും പറഞ്ഞു. ഖത്തർ കുളങ്ങരത്താഴ മഹല്ല് കൂട്ടായ്മ പുറത്തിറക്കിയ സപ്ലിമെന്റ് റഷീദലി ശിഹാബ് തങ്ങൾ പി. ശാദുലിക്ക് നൽകി പ്രകാശനം ചെയ്തു.
ഉലമാഉമറാ സംഗമ എ.വി. അബ്ദുറഹ്മാൻ മുസല്യാർ ഉദ്ഘാടനം ചെയ്തു. ഫസൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജാഫർ മണിമല വിഷയം അവതരിപ്പിച്ചു. കെ.കെ.കുഞ്ഞാലി മുസല്യാർ, കെ.എ. പൊറോറ, മൊയ്തു ബാഖവി, വി. അബ്ദുറഹ്മാൻ മാസ്റ്റർ, ഇസ്മാഈൽ ദാരിമി തുടങ്ങിയവർ സംസാരിച്ചു. എൻ.പി. ബഷീർ സ്വാഗതവും പി.കെ.സി. ഹമീദ് നന്ദിയും പറഞ്ഞു. മസ്ജിദ് ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം 3.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും.