p-sreeramakrishnan

കോഴിക്കോട്: നമ്പി നാരായണനെതിരായ സെൻകുമാറിന്റെ പ്രസ്താവന മാന്യതയില്ലാത്തതാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. അവാർഡിന്റെ യുക്തി അത് നിശ്ചയിക്കുന്ന കമ്മിറ്റികളുടെ താത്പര്യമാണെന്നും അത് അംഗീകരിക്കാതെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.