പേരാമ്പ്ര: ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിൽ പ്രതിഷേധിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കിട്ടപാറയിൽ കടകളടച്ചു ഹർത്താലും പ്രകടനവും നടത്തി. വെള്ളിയാഴ്ച രാത്രിയാണു ഹോട്ടലിൽ യുവാവ് അക്രമം നടത്തിയത്. പരിക്കേറ്റ ഹോട്ടൽ ഉടമ സുധാകരനും ഭാര്യ സുധയും ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ ഉടൻ അറസ്റ്റു ചെയ്യണമെന്നും നഷ്ടപരിഹാരം നൽകണമെന്നും വ്യാപാരി സംഘടന ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ബെന്നി സെബാസ്റ്റ്യൻ കാരിത്തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കറിയ നന്തലത്ത്, ബിജു കുമാർ, സാബു പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.