കുറ്റ്യാടി: കുറ്റ്യാടി പ്രസ് ഫോറവും കെ.പി.ഇ എസ്. എച്ച് .എസ്സ് .എസ്സ് ജേർണലിസം ക്ലബ്ബും ചേർന്ന് കായക്കൊടിയിൽ പത്രപ്രവർത്തന പരിശീലന ശിൽപശാല സംഘടിപ്പിച്ചു. ഇ കെ.വിജയൻ എം.എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പ്രസ് ഫോറം പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എം അശ്രഫ് സ്വാഗതം രേഖപെടുത്തി. പത്രവർത്തനത്തിന്റെ വർത്തമാനം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്ലാസിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ അനൂപ് അനന്തൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലയിൽ അംഗീകാരം നേടിയ മാദ്ധ്യമ പ്രവർത്തകരായ ആർ.കെ.സുഗുണൻ, സമീർ പൂമുഖത്തെയും കെ.പി.ഇ.എച്ച്എസ്എസ് പ്രിൻസിപ്പൽ അബൂബക്കർ കെ.കെ എന്നിവരെ ആദരിച്ചു. പരിശീലന ശിൽപശാലയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി അശ്വതി സർട്ടിഫിക്കറ്റ് വിതരണം നടത്തി. ചടങ്ങിൽ സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ജയചന്ദ്രൻ മൊകേരി, സി.വി മൊയ്തു, യാസിർ, കെ.മുകുന്ദൻ, സി.കെ.അബു, പി.സി രാജൻ, അബ്ദുറസാഖ് പാലേരി, രഘുനാഥ് സി.പി.ഇ.പി മുഹമ്മദലി, ടി.സി അജ്മൽ, മുസ്താഖ് ബി തീക്കുനി, ആർ.കെ.സുഗുണൻ, സമീർ പൂമുഖം എന്നിവർ സംസാരിച്ചു.