പനമരം: അഞ്ചുകുന്ന് സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് ഫെബ്രുവരി 9 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നതായി പരാതി. ബാങ്ക് തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഇറമ്പയിൽ ബഷീർ ആണ് ഇക്കാര്യം അറിയിച്ചത്. യഥാർത്ഥ പ്രതികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിലും സൈബർസെല്ലിലും പരാതി നൽകിയതായി ബഷീർ പറഞ്ഞു.