എടച്ചേരി:വടകര ജില്ലയിലെ ക്ലാസ് മുറികളിൽ വായന വസന്തം എന്ന പ്രോജക്ടിന്റെ ഭാഗമായി എടച്ചേരി നോർത്ത് യു പി സ്‌കൂൾ സംഘടിപ്പിച്ച സമ്പൂർണ ക്ലാസ്സ് റൂം ലൈബ്രറി പ്രവർത്തനങ്ങൾക്ക് വടകര വിദ്യാഭ്യാസജില്ലയിൽ മികവിന്റെ അംഗീകാരം. വടകര വിദ്യാഭ്യാസജില്ലയിൽ മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള അംഗീകാരം പ്രൊഫ. കടത്തനാട് നാരായണനിൽ നിന്നും ഹെഡ് മിസ്ട്രസ് വി പി ഉഷ, ലൈബ്രറി ചുമതല യുള്ള പി റാഷിദ, കെ വികേഷ് എന്നിവർ ഏറ്റുവാങ്ങി.
വായനപെരുമഴ എന്ന പ്രോജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ വായന ശീലം വർദ്ധി​പ്പിക്കുവാൻ വേണ്ടി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയം സംഘടിപ്പിച്ചിരുന്നു. പൊതു സമൂഹത്തിന്റ പിന്തുണയോടെ പുസ്തക വണ്ടി എന്ന തനത് പ്രവർത്തനത്തിലൂടെ ഏതാണ്ട് മൂന്നര ലക്ഷം രൂപയുടെ പുസ്തകങ്ങൾ ശേഖരിക്കാൻ കഴിഞ്ഞു.തി​രഞെടുത്ത ഒമ്പതു കേന്ദ്രങ്ങളിലെ കോർണർ പി ടി എ കൾ മുഖേന യാണ് പുസ്തകവണ്ടി പുസ്തകങ്ങൾ ശേഖരിച്ചത്. പുസ്തകപ്പയറ്റ്, വായനക്കൂട്ടം, പുസ്തകങ്ങൾ തേടിയുള്ള യാത്ര, ഒരു ദിനം ഒരു അറിവ് പ്രവർത്തനങ്ങൾ വളരെശ്രദ്ധേയമായിരുന്നു.

വടകര വിദ്യാഭ്യാസ ജില്ലയിൽ മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള അംഗീകാരം പ്രൊഫ. കടത്തനാട് നാരായണനിൽ നിന്നും ഹെഡ് മിസ്ട്രസ് വി.പി ഉഷ എറ്റു വാങ്ങുന്നു