കടലുണ്ടി: കടലുണ്ടി കോട്ടക്കുന്നിലെ കയർ വ്യവസായ സഹകരണ സംഘത്തിനു സമീപം കൂട്ടിയിട്ട ചകിരി മാലിന്യത്തിനു തീപിടിച്ചു .ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടു കൂടിയാണ് തീപിടിച്ചത് . തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ശ്രമിച്ചു മീഞ്ചന്തയിൽ നിന്ന് അഗ്നി ശമന സേന എത്തിയാണ് തീ പൂർണ്ണമായി അണച്ചത്. ഫയർമാന്മാരായ സി.മുകുന്ദൻ, വി.സി.വിപിൻ, സി.കെ.അഖിൽ ,വി.എസ്.രാഹുൽ ,കെ.എം.പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.തീ പടരാതെ സൂക്ഷിച്ചതിനാൽ ചകിരി മില്ലിനു നഷ്ടം ഉണ്ടായില്ല. കാരണം അറിവായിട്ടില്ല. സഹകരണ സംഘം ഡയറക്ടർമാരായ മുരളി മുണ്ടേങ്ങാട്, എം.ദേവൻ, സെക്രട്ടറി സി.അനിത എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, കടലുണ്ടി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സി.കെ.അജയകുമാർ, വൈസ് പ്രസിഡന്റ് എം .നിഷ എന്നിവർ സ്ഥലം സന്ദർശിച്ചു.