കൽപ്പറ്റ: കേരള ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്സ് അസോസിയേഷൻ ശാരീരിക വൈകല്യമുളളവർക്കായി പാരാലിമ്പിക്ക് സ്റ്റേറ്റ് സ്വിമിംഗ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി അഞ്ചിന് കോഴിക്കോട് വെച്ച് നടത്തും. ജില്ലയെ പ്രതിനിധീകരിച്ച് മത്സരാർത്ഥികൾ പങ്കെടുക്കുന്നതിനുളള രജിസ്‌ട്രേഷൻ ആരംഭിച്ചു. നാല്പത് ശതമാനമോ അതിലധികമോ ശാരീരിക വൈകല്യമുള്ള ഓർത്തോപീഡിക്,ബ്ലൈൻഡ്,ഡാർഫ്,പാരാപ്ലിജിക്ക്,സെറിബ്രൽ പാൾസി എന്നി വിഭാഗങ്ങളിലുളള സ്വിമിംഗ് അറിയാവുന്നവർക്ക് പങ്കെടുക്കാം. ഏഴു വയസു മുതൽ 54 വയസ്സുവരെയുളളവർക്ക് സബ് ജൂനിയർ, ജൂനിയർ,സീനിയർ,മാസ്റ്റർ എന്നീ വിഭാങ്ങളിലായി മത്സരത്തിൽ പങ്കെടുക്കാം. സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ എം.ക്യു.എസ് നേടുന്നവർക്ക് ഏപ്രിലിൽ നടാക്കുന്ന നാഷണൽ പാരാലിമ്പിക്ക് സ്വിമിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ജില്ലാതലത്തിൽ വേറെ മത്സരങ്ങൾ ഉണ്ടാവില്ല. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുളള രജിസ്‌ട്രേഷൻ 3ന് വൈകീട്ട് 5 മണി വരെയാണ്. രജിസ്‌ട്രേഷൻ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9809921065.