മാനന്തവാടി: മാനന്തവാടി നഗരസഭയുടെ കീഴിൽ ഏരുമത്തെരുവിൽ പ്രവർത്തിക്കുന്ന മൽസ്യ മാർക്കറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് എ എ പി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മൽസ്യ മാർക്കറ്റിലെ മാലിന്യ സംസ്‌ക്കരണത്തിന്റെ കാര്യത്തിൽ നഗരസഭ ഒന്നും ചെയ്യന്നില്ലെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. മൽസ്യമാർക്കറ്റിലെ മലിനജലം റോഡിലൂടെ ഒഴുകിയിട്ട് നഗരസഭയോ ആരോഗ്യവകുപ്പോ നടപടി സ്വീകരിച്ചില്ല. സ്‌കൂൾ കുട്ടികളടക്കം നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന പ്രധാനറോഡിൽ മലിനജലം ഒഴുക്കിവിടുന്നതിനെതിരെ നടപടിയെടുക്കണം. മാലിന്യ നിർമ്മർജനത്തിനുള്ള സൗകര്യം ഇല്ലാതെ എങ്ങനെയാണ് മാർക്കറ്റിന് പ്രവർത്തന ലൈസൻസ് നഗരസഭ നല്കുന്നതെന്ന് പരിശോധിക്കേണ്ടതാണെന്നും യോഗം ചൂണ്ടിക്കാട്ടി. മാലിന്യ നിർമാർജനത്തിനു ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതുവരെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം.യോഗത്തിൽ ജില്ലാ സെക്രട്ടറി അജി കൊളോണിയ അദ്ധ്യക്ഷത വഹിച്ചു. ലതീഷ് പ്രഭാകർ, സുനിർ,മുഹമ്മദ് റാഫി,മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു.