രാമനാട്ടുകര: കെ.എസ്.ആർ.ടി.സി.ഫാസ്റ്റ് പാസഞ്ചർ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാൻഡൈ്‌രവർ മരിച്ചു . 14 ബസ്‌യാത്രക്കാർക്ക് പരിക്കേറ്റു . താനൂർ നിറമരുതൂർ ആലിൻചുവട് സ്വദേശി പനങ്ങാടന്റകത്ത് ഇസ്മായിലാണ് (51) മരിച്ചത്. ബസ് യാത്രക്കാരായ പുളിക്കൽ പുതിയ വീട്ടിൽ ആരിഫ (34), മുറയൂർ ബുഷറ മൻസിലിൽ ഷമീർ ബാബു (37), മലപ്പുറം മുനിയൻ ഹൗസിൽ ഹംസ (36), പുളിക്കൽ എടച്ചേരി വീട്ടിൽ ലളിത (54), മലപ്പുറം വെന്നിയൂർ കിഴക്കേടത്ത് മമ്മദ് ഗോശി (61), കൊണ്ടോട്ടി കൊണ്ടാറകത്ത് ആരിഫ (40), പാലക്കാട് മൂന്നുവളപ്പ് സുരേഷ് (49), അരിമ്പ്ര ഏട്ടതുണ്ട് രായിൻകുട്ടി(58), മലപ്പുറം മുണ്ടപറമ്പ് തന്നിക്കൽ ബിനു ഫ്രാൻസിസ് (45), പെരിന്തൽമണ്ണ അറയിക്കൽ സുരേഷ് കുമാർ (52), മലപ്പുറം ആലിപ്പറമ്പിൽ കുന്നുക്കുഴിയിൽ ഹാറൂൺ റഷീദ് ( 34 ) , കോഴിക്കോട് പാറമ്മൽ പെരിച്ചനിപറമ്പ് സജീഷ് (42) , കോട്ടയം കൊല്ലത്ത് വീട്ടിൽ ആര്യ വിജയൻ (29), പുളിക്കൽ എടച്ചേരി വീട്ടിൽ ശശി (61) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് സംഭവം. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സും താനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മീൻ നിറച്ച പിക്കപ്പ് ലോറിയും ദേശീയ പാതയിൽ രാമനാട്ടുകര കണ്ടായി പെട്രോൾ പമ്പിനു മുന്നിൽ വെച്ചാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട ബസ് സമീപത്തെ രാമനാട്ടുകര ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രവും തകർത്താണ് നിന്നത്. മീഞ്ചന്തയിൽനിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റ് റോഡിൽ ചിതറിവീണ മത്സ്യങ്ങൾ നീക്കി റോഡ് കഴുകി വൃത്തിയാക്കി .ഇസ്മായീലിന്റെ ഭാര്യ: നസീമ. മക്കൾ: ജാഫർ,അംജദ് ഖാൻ, മർജാൻ, മിൻഹ, മാസിൻ. മരുമക്കൾ: ഹസീന,ജുബീന.സഹോദരങ്ങൾ: സുഹറ,ഫൈസൽ.