markaz
മർകസ് നോളജ് സിറ്റിയിൽ നടന്ന ആദരിക്കൽ ചടങ്ങിൽ നമ്പി നാരായണന് മർകസ് ലോ കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ പി സി ഉപഹാരം നൽകുന്നു

കോഴിക്കോട്: പത്മഭൂഷൺ ലഭിച്ച നമ്പി നാരായണന് മർകസ് നോളജ് സിറ്റിയിൽ സ്വീകരണം നൽകി.
തൊഴിൽകാലത്തെ തന്റെ മികവിൽ അതൃപ്തിയുള്ള ചിലരാണ് തനിക്കെതിരെ ഗൂഢാലോചനനടത്തിയതെന്നുംകേസുകൾ നീട്ടിക്കൊണ്ടുപോയി ഇരുപത് വർഷം പീഡിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മർകസ് ലോകോളജ്, യുനാനി മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായും അദ്ദേഹം സംവദിച്ചു.

തുടർന്ന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാരുമായി നമ്പി നാരായണൻ കൂടിക്കാഴ്ച നടത്തി.