img201901
മുക്കം - വെസ്റ്റ് മാമ്പറ്റ ബൈപാസിൽ റോഡിൽ നിന്ന് കാർ താഴ്ചയിലേയ്ക്ക് മറിഞ്ഞപ്പോൾ

മുക്കം: മുക്കം- കുറ്റിപ്പാല- വെസ്റ്റ്മാമ്പറ്റ ബൈപാസിൽ കാർ റോഡിൽ നിന്ന് ഏഴ് അടി താഴ്ചയിലേക്ക് മറിഞ്ഞു. തച്ചോട്ടിൽഅയ്യപ്പൻകാവിന് സമീപമാണ് മുക്കം ഭാഗത്തേക്ക് പോകുന്ന കാർ എതിരെ വന്ന മോട്ടോർ ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞത്. കാർ ഓടിച്ചിരുന്ന കെട്ടാങ്ങൽ സ്വദേശി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പകൽ 11 മണിയോടെയാണ് അപകടം. റോഡിന്റെ ഒരു ഭാഗത്ത് കേബിൾ സ്ഥാപിക്കാൻ കുഴിയെടുക്കുന്നതിനാൽ വീതി വളരെ കുറഞ്ഞ അവസ്ഥയാണ്. എന്നാൽ ഇവിടെ റോഡിൽ മുന്നറിയിപ്പ് ബോർഡുകളൊന്നും സ്ഥാപിച്ചിരുന്നില്ല.