പേരാമ്പ്ര:കുറ്റ്യാ ജലസേചന പദ്ധതിയുടെ പ്രധാന കനാൽ തുറന്നു .
എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.പി മോഹൻദാസ് ഷട്ടർ തുറന്നു അസി.എക്‌സി. എഞ്ചിനീയർമാരായ കെ.കെ വിശ്വൻ നായർ, സഹദേവൻ ചടയൻ, എ.ഇ മാരായ
വി.കെ ലീന ,സി.എച്ച്.ഹബി, കെ.ടി സുജാത, മനുമോഹൻ, എ.കെ.സജീവൻ, പ്രേംകുമാർ കൊയോൺ, ഓവർസീയർമാരായ പി.അബ്ദുൾ ലത്തീഫ്, പി.എം നിയാസ്, പ്രബീഷ് കുമാർ, സി.മഞ്ജുഷ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുറ്റിയാടി ജലസേചന പദ്ധതിക്കു വേണ്ടി ജീവാർപ്പണം ചെയ്തവരുടെ സ്മരണ സ്തൂപത്തിൽ മെഴുകുതിരികൾ കത്തിച്ചു .പുഷ്പാർച്ചനയും കനാൽ തുറക്കലിന്റെ ഭാഗമായി നടന്നു.
ഫെബ്രുവരി നാലായിരുന്നു ആദ്യം പ്രഖ്യാപിച്ച തിയ്യതി.
വടകരക്കുള്ള വലതുകര കനാലിലേക്കാണു ഇന്നലെ ജലം വിട്ടത്. ഇത് പൂർത്തിയായാൽ ഇടതുകര കനാൽ ഫെബ്രുവരി നാലിനു തുറക്കും.
പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി പ്രധാന കനാൽ ഇന്നലെ തുറന്നു വിട്ടപ്പോൾ