കൽപ്പറ്റ: ഇരുവൃക്കകൾക്കും രോഗം ബാധിച്ച വെള്ളമുണ്ട മല്ലിശ്ശേരിക്കുന്നിലെ ഫോട്ടോഗ്രാഫറായ കമലയിൽ വിനോദ് ചികിത്സാസഹായം തേടുന്നു. ഇദ്ദേഹത്തിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ, തുടർ ചികിത്സ എന്നിവയ്ക്കായി 2 ലക്ഷത്തോളം രൂപ ചെലവ് വരും. നിർദ്ധനരായ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി നാട്ടുകാർ ചികിത്സാ കമ്മിറ്റി രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഭാര്യയും രണ്ട് കുട്ടികളും ഉൾപ്പെടുന്ന വിനോദിന്റെ കുടുംബത്തിന്റെ ഏകവരുമാനം ഫോട്ടോഗ്രാഫി മാത്രമാണ്. കഴിഞ്ഞ 20 വർഷമായി വെള്ളമുണ്ടയിൽ
ഫോട്ടോഗ്രഫി മേഖലയിൽ പ്രവർത്തിച്ചുവരുന്ന വിനോദ് മികച്ച ഒരു ചിത്രകാരൻ കൂടിയാണ്.
തരുവണ കാനറാ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട്നമ്പർ. 5011101004130, ഐഎഫ്എസ്സി സിഎൻആർബി0005011.
ചികിത്സാ കമ്മിറ്റിയുടെ യോഗം 4 ന് ഉച്ചയ്ക്ക്
2 മണിക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിൽ ചേരും.

വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആൻഡ്രൂസ്‌ ജോസഫ്, സി.ഡി.എസ് ചെയർപേഴ്സൺ സൗദ ഇബാഹിം, മെമ്പർമാരായ പി. കല്ല്യാണി, ലേഖ പുരുഷോത്തമൻ, എ.സി. മായൻഹാജി, ചെയർമാൻ ടി.കെ, മമ്മൂട്ടി, കൺവീനർ സി.എം. അനിൽകുമാർ എന്നിവർ പങ്കെടുത്തു.