കുറ്റ്യാടി:നരിക്കൂട്ടുംചാൽ പ്രദേശത്തിന് ഉത്സവഛായ നൽകി റോഡ് ,അംഗനവാടി ഉദ്ഘാടനം. കുറ്റ്യാടി പഞ്ചായത്ത് കൂരാറ സാംസ്‌കാരിക നിലയം, അംഗനവാടി റോഡ് ഉദ്ഘാടനമാണ് നാടിന് ഉത്സവമായി മാറിയത്. കുട്ടികളുടെ കലാപരിപാടികൾ, ഗാനമേള, നാടൻപാട്ട് എന്നിവ ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകി. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് സി.എൻ.ബാലകൃഷ്ണൻ ഉദ്ഘാടനങ്ങൾ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി.ബിന്ദു അദ്ധ്യക്ഷയായി. മുഹമ്മദ് പേരാമ്പ്ര സാംസ്‌കാരിക പ്രഭാഷണം നടത്തി. ടി.കെ.നഫീസ, പി.സി.രവീന്ദ്രൻ, എടത്തുംകര നാണു, വി.പി.മൊയ്തു, എസ്.ജെ.സജീവ് കുമാർ, വിനോദൻ കൂരാറ, എം.കെ.അബ്ദുറഹ്മാൻ, രാധാകൃഷ്ണൻ കൂരാറ, എൻ.കെ.സി. അമ്മദ്, കെ.കെ.രവീന്ദ്രൻ, കണ്ടോത്ത് അമ്മദ് തുടങ്ങിയവർ സംസാരിച്ചു