കുറ്റ്യാടി : കുറ്റ്യാടി പഞ്ചായത്തിലെ അഞ്ചാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തൈകളും വിത്തുകളും വിതരണം നടത്തി. വിഷരഹിത പച്ചക്കറി വീടുകളിൽ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യമയാണ് കുറ്റ്യാടി ടൗൺ പരിസരങ്ങളിലെ വീടുകളിൽ ഇത്തരമൊരു സംവിധാനത്തിന് തുടക്കംകുറിച്ചത്. കോവില്ലത്ത് നൗഷാദ് എ.സി ഖാലിദിന് ആദ്യ തൈ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. അഞ്ചാം വാർഡ് വികസന സമിതി കൺവീനർ എ.കെ.വിജീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.കുഞ്ഞമ്മദ്, വി.ടി സൂപ്പി, മൊയ്തു എം, കമല ടി.കെ എന്നിവർ പങ്കെടുത്തു.
പടം; കുറ്റ്യാടിയിൽജൈവ പച്ചക്കറിതൈക വിതരണം നടത്തി