കുറ്റ്യാടി: മഹാത്മാ ഗാന്ധിയുടെ എഴുപത്തൊന്നാം രക്തസാക്ഷിത്വ ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാന്ധി സ്മൃതി സദസ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്.ജെ.സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. നൗഷാദ് കോവില്ലത്ത് അദ്ധ്യക്ഷനായി. ടി. സുരേഷ് ബാബു, ചാരുമ്മൽ കുഞ്ഞബ്ദുള്ള, മംഗലശ്ശേരി ബാലകൃഷ്ണൻ, ദാസൻ നൊട്ടിക്കണ്ടി, കെ.പി.കരുണൻ, അനസ് തുടങ്ങിയവർ സംസാരിച്ചു