കുറ്റ്യാടി: പ്രളയകാലത്ത് വീട് നഷ്ടപെട്ടവർക്ക് കേരള സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം രണ്ടായിരത്തോളം വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി കുറ്റ്യാടി പഞ്ചായത്തിലെ മൂന്ന് വീടുകളുടെ നിർമാണ പ്രവർത്തനം ആരംഭിച്ചു. കേരള സർക്കാർ നൽകുന്ന ഒരു ലക്ഷം രൂപ ഉൾപെടെ അഞ്ച് ലക്ഷത്തോളം രൂപയാണ് ഒരു വീടിന് ചിലവ് കണക്കാക്കുന്നത്. കുറ്റ്യാടി പഞ്ചായത്തിലെ ചാലിൽ ലക്ഷം വീടു കോളനിയിൽ രണ്ട് വീടുകളും ഇടവൻ താഴെ കോളനിയിൽ ഒരു വീടുമാണ് ജനകീയ കമ്മിറ്റികൾ രൂപീകരിച്ച് ബാങ്കുകൾ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മന്തരത്തൂർ സർവീസ് സഹകര ബാങ്ക്, എടച്ചേരി സർവീസ് സഹകണ ബാങ്ക്, കുറ്റ്യാടി സർവീസ് സഹകര ബാങ്ക്, തുടങ്ങിയ ബാങ്കുകൾക്കാണ് കുറ്റ്യാടി പഞ്ചായത്തിലെ കേയർ ഹോം പദ്ധതിയുടെ നിർമാണ ചുമതല. ഇതിന്റെ ഭാഗമായി ചാലിൽ കോളനിയിൽ കുറ്റായാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എൻ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ വിട് നിർമാണ പ്രവർത്തനത്തിത്തെ ഭാഗമായി പ്രവർത്തനങ്ങൾ നടത്തി. കെ.സി ബിന്ദു, പി.സി രവീന്ദ്രൻ മാസ്റ്റർ, ഏരത്ത് ബാലൻ, ജമീല കെ.വി, സന്തോഷ്, ടി.കെ ദാമോധരൻ മാസ്റ്റർ, നഫീസ, ജെഡി ബാബു തുടങ്ങിയ ജനപ്രതിനിധികളും കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് ജീവനക്കാരും ജനകീയ കൂട്ടായ്മയും പങ്കാളികളായി.

കെയർ ഹോം പദ്ധതി പ്രകാരം കുറ്റിയാടി ചാലിൽ കോളനിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. എൻ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ശ്രമദാനം കുറിക്കുന്നു.