കുറ്റ്യാടി:എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും കുറ്റ്യാടി നിയോജക മണ്ഡലത്തിലെ മൂന്ന് സർക്കാർ വിദ്യാലയങ്ങൾക്ക് വാഹനം വാങ്ങുന്നതിന് ഭരണാനുമതി ലഭിച്ചു.തിരുവള്ളൂർ ഗവ: എം.യു.പി സ്‌ക്കൂൾ, ചെറുകുന്ന് ഗവ.യു.പി.സ്‌ക്കൂൾ, അരമ്പോൽ ഗവ: എൽ.പി.സ്‌ക്കൂൾ എന്നിവിടങ്ങളിലേക്കാണ് വാഹനം വാങ്ങുന്നതിന് 3288000 രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചത്. നിയോജക മണ്ഡലത്തിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളുടെയും സമഗ്ര പുരോഗതിക്കായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരുന്നതായി പാറക്കൽ അബ്ദുല്ല എം.എൽ.എ അറിയിച്ചു.സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിന് ശ്രമം തുടരുമെന്നും എം.എൽ.എ അറിയിച്ചു.