കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ കുറ്റ്യാടി, മുള്ളൻകുന്ന്, പശുക്കടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് മരുതോങ്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി പി.ഡബ്ലു ഡി.ഓഫിസിന് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കിളയിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രൻ ,കെ ടി ജയിംസ്, കെ.സി സൈനുദീൻ, ടി.പി ആലി, ജമാൽ കോരങ്കോട്ട്, വി.ടി ശ്രീധരൻ, കെ.പി.അബ്ദുൾ റസാഖ്, കെ.സി കൃഷ്ണൻ, എൻ.കെ.കുഞ്ഞബ്ദുള്ള, ടി.കെ.അശ്രഫ് ,വി.കെ.ലത്തിഫ്ബിബിപാറക്കൽ, ബീന ആനക്കൽ. പി.പി വിനോദൻ എന്നിവർ പ്രസംഗിച്ചു.