കുറ്റ്യാടി : കുന്നുമ്മൽ ബ്ലോക്ക് പഠനോത്സവം കക്കട്ടിൽ പാറയിൽ എൽ.പി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ആർജിച്ച ശേഷികളും നൈപുണികളും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായാണ് പഠനോത്സവം നടത്തപ്പെടുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാറയിൽ സ്‌കൂളിലെ മികവ് പ്രദർശനത്തിന്റെ ഉദ്ഘാടനം കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണന്റ് കെ.ടി രാജൻ, രാജഗോപാലൻ കാരപ്പറ്റയുടെ ചിത്രം പ്രകാശിപ്പിച്ചു കൊണ്ട് നിർവഹിച്ചു. ടാലന്റ് ലാബ് റജിസ്റ്റർ പ്രകാശനം രാധിക ചിറയിൽ നിർവ്വഹിച്ചു.
എ. ഇ ഒ ,പി സി മോഹനൻ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ കെ.ടി അശ്വതി, കെ.സതി, വി.കെ അബ്ദുള്ള ,കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ റീന സുരേഷ്, വനജ ഒതയോത്ത്, രാജ ഗോപാലൻ കാരപ്പറ്റ, ദിനേശൻ മാസ്റ്റർ എൻ പി ഷൈനി, വി.വി പ്രഭാകരൻ, ടി.പി സജിത്ത് കുമാർ, ദേവാംഗന എന്നിവർ സംസാരിച്ചു.ബി.പി ഒ,കെ.കെ സുനിൽ കുമാർ സ്വാഗതവും എച്ച്.എം രനിത കെ.ആർ നന്ദിയും പറഞ്ഞു