അഡ്വർടൈസിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സ്
ലൈഫ്‌ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷന്‍ വകുപ്പിന്റെയും ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പഠനവകുപ്പിന്റെയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന അഡ്വർടൈസിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന് 15 വരെ അപേക്ഷിക്കാം. കോഴ്‌സ് ഫീ: 10,000 രൂപ. 70 മണിക്കൂർ ദൈർഘ്യമുള്ള തിയറി, പ്രാക്ടിക്കൽ ക്ലാസുകൾക്ക് പുറമേ രണ്ട് ദിവസത്തെ വർക്ക്‌ഷോപ്പും കോഴ്‌സിന്റെ ഭാഗമായുണ്ടാകും. അപേക്ഷാ ഫോം വെബ്‌സൈറ്റിൽ. ക്ലാസുകൾ ശനിയാഴ്ചകളിലും തിരഞ്ഞെടുത്ത അവധി ദിവസങ്ങളിലുമായിരിക്കും. ഫോൺ: 0494 2407360.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റർ എം.എസ് സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി (2015 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ആറ് വരെയും 160 രൂപ പിഴയോടെ എട്ട് വരെയും ഫീസടച്ച് 11 വരെ രജിസ്റ്റർ ചെയ്യാം.
ബി.പി.എഡ് പ്രാക്ടിക്കൽ
മൂന്നാം വർഷ ബി.പി.എഡ് ഇന്റഗ്രേറ്റഡ് എക്‌സ്റ്റേണൽ പ്രാക്ടിക്കൽ പരീക്ഷാ ഷെഡ്യൂൾ വെബ്‌സൈറ്റിൽ.