ചങ്ങനാശ്ശേരി : സംസ്ഥാന സർക്കാർ ഫാം ഇൻഫോർമേഷൻ ബ്യൂറോ നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ ജനപ്രിയ ചിത്രവും മികച്ച രണ്ടാമത്തെ ചിത്രവുമായി 'ഒരു ചക്കകഥ' തിരഞ്ഞെടുക്കപ്പട്ടു. തൊള്ളായിരത്തിലേറെ ചിത്രങ്ങളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരായ നീതു ആന്റോ, അരുൺ അശോക്, വിനു.കെ.ജോൺ, അനൂപ് ശിവ, ക്രിസ്റ്റി ബാബു ലൂക്കോസ്, ഗബ്രിയേൽ മാത്യു വർഗീസ് എന്നിവർ ത്യശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, എ.സി.മൊയ്തീൻ എന്നിവരിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. സംസ്ഥാന കൃഷി വകുപ്പ് നടത്തിയ വൈഗാ 2018ന്റെ വേദിയിലായിരുന്നു പുരസ്‌കാര വിതരണം. ചങ്ങനാശ്ശേരി മീഡിയാ വില്ലേജാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ചിത്രം : സംസ്ഥാന സർക്കാർ ഫാം ഇൻഫോർമേഷൻ ബ്യൂറോ നടത്തിയ ഹ്രസ്വ ചിത്ര മത്സരത്തിൽ ജനപ്രിയ ചിത്രവും മികച്ച രണ്ടാമത്തെ ചിത്രവുമായി തിരഞ്ഞെടുക്കപ്പെട്ട ' ഒരു ചക്കകഥ' യുടെ അണിയറ പ്രവർത്തകരായ മീഡിയാ വില്ലേജ് ടീമംഗങ്ങൾ മന്ത്രിമാരായ വി.എസ്.സുനിൽ കുമാർ, എ.സി.മൊയ്തീൻ എന്നിവരിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു.