വൈക്കം : എ.ഐ.വൈ.എഫ് നേതൃത്വത്തിൽ 'നവോത്ഥാന കേരളത്തിനായി പുരോഗമന യുവത്വം" എന്ന മുദ്രവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന നവോത്ഥാന സംരക്ഷണജാഥ ഇന്ന് രാവിലെ 9 ന് വൈക്കം ബോട്ടുജെട്ടി മൈതാനത്ത് സി.പി.ഐ കേന്ദ്രകൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ വൈക്കം മണ്ഡലം സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ എം.ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, സി.കെ.ആശ എം.എൽ.എ, സംസ്ഥാന ജോ.സെക്രട്ടറി പി.എസ്.എം ഹുസൈൻ, ജില്ലാ പ്രസിഡന്റ് മനോജ് ജോസഫ്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി നന്ദു ജോസഫ് എന്നിവർ പ്രസംഗിക്കും. ജനറൽ കൺവീനർ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപ് സ്വാഗതവും, സംസ്ഥാന കമ്മിറ്റി അംഗം എസ്.ബിജു നന്ദിയും പറയും. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ.സജിലാലാണ് ജാഥാ ക്യാപ്റ്റൻ. ഉദ്ഘാടനത്തിനുശേഷം വലിയകവലയിലെ ടി.കെ.മാധവൻ, മന്നത്തുപദ്മനാഭൻ, തന്തൈപെരിയോർ തുടങ്ങിയ നവോത്ഥാന നായകരുടെ പ്രതിമയ്ക്ക് മുമ്പിൽ ജാഥാ അംഗങ്ങൾ പുഷ്പാർച്ചന നടത്തും. 11.30 ന് ഗുരുദേവൻ അവസാനമായി കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിനു സമീപം സ്വീകരണം. 1 ന് വെച്ചൂർ ബണ്ട് റോഡിനു സമീപം ഉച്ചഭക്ഷണം, 3 ന് അംബികാ മാർക്കറ്റ്, 4 ന് തണ്ണീർമുക്കം, 5 ന് ചേർത്തലയിൽ ജാഥ സമാപിക്കും.