തലയോലപ്പറമ്പ് : കരിപ്പാടം ശ്രീ മഹാവിഷ്ണു ഗണപതി ക്ഷേത്രത്തിലെ ഉത്സവം 4 ന് ആരംഭിക്കും. രാവിലെ 6ന് ഗണപതിഹോമം, ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദം ഊട്ട്, വൈകിട്ട് 4.30 ന് സത്വനാരായണപൂജ, 6.30 ന് ദീപാരാധന, 8 ന് ഭക്തിഗാനമേള, അഞ്ചിന് വൈകിട്ട് 6.30 ന് ദീപാരാധന, സോപാനസംഗീതം, 7 ന് സിനിമാറ്റിക് ഡാൻസ്, 6 ന് വൈകിട്ട് 7 ന് ചാക്യാർകൂത്ത്, 8.30 ന് പ്ലെയേഴ്സ് നൈറ്റ്, 7 ന് രാവിലെ 8 ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12ന് പന്തീരടിപാൽപ്പായസം, 12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.45 ന് അപ്പം മൂടൽ, 7ന് കരോക്കെ ഗാനമേള, 8 ന് ദേശതാലപ്പൊലി, 8.30 ന് മെഗാഹിറ്റ് നാടകം, 8 ന് രാവിലെ 6 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8 ന് ഭാഗവതപാരായണം, വൈകിട്ട് 6 ന് ദീപാരാധന, 7 ന് കരാക്കെഗാനമേള, 8.30 ന് ദേശതാലപ്പൊലി, 9 ന് ബാലെ.