etpa-

ഈരാറ്റുപേട്ട :തെക്കേക്കര തൂങ്ങം പറമ്പിൽ പൈത്യക മ്യൂസിയത്തിൽ ട്രാവൻകൂർ കൊച്ചിൻ ഹെറിറ്റേജ് സൊസൈറ്റിയുടെ നേത്യതത്തിൽ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന പുരാവസ്തു പ്രദർശനം കുട്ടികൾക്കും, മുതിർന്നവർക്കും വേറിട്ട അനുഭവമായി. ചരിത്ര രേഖകൾ, അതിപുരാതന നാണയങ്ങൾ, പഴയ കാല സ്റ്റാമ്പുകൾ, പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന നിത്യോപയോഗ സാധനങ്ങൾ, കൃഷിക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള പാട്ടുപെട്ടി, താളിയോലകൾ, രാജഭരണകാലത്തെ എഴുത്തിടപാടുകൾ, എട്ടണ വിലയുള്ള മുദ്രപത്രങ്ങൾ, വിവിധ രാജ്യങ്ങളിലെ കറൻസികൾ, ഓട്ടകാലണനാണയങ്ങൾ, ഗ്രാമഫോൺ, പല്ലക്ക്, പറ, നാഴി, ഇടങ്ങഴി ,ധൂപകുറ്റി, കോളാമ്പി ,ഓലക്കുട, അമ്മിക്കല്ല്, ഉരൽ, തേക്ക് കൊട്ട, കിണ്ടി, ഭസ്മ കുടുക്ക, തുടങ്ങിയവും പ്രദർശനത്തിൽ ഉണ്ടായിരുന്നു. താളിയോലകൾ സൂക്ഷിക്കപ്പെട്ട പ്രമാണപ്പെട്ടി, നിലം തല്ലി , ഊരാകുടുക്ക് പെട്ടി, പാത്ര ചിരവ, ബ്രിട്ടീഷ് ഭരണകാലത്തെ രത്‌നങ്ങൾ, തുടങ്ങി ഇരുന്നൂറോളം പഴയ കാല നിത്യോപയോഗ ഉപകരണങ്ങൾ പുതു തലമുറയിലെ ആളുകൾക്ക് പുത്തൻ അനുഭവമായി, വിവിധ സ്‌കൂളുകളിലെ വിദ്യാത്ഥികൾ പ്രദർശനം കാണാൻ എത്തിയിരുന്നു. പ്രദർശനം സൗജന്യമാണ്. പ്രദർശനം ഇന്ന് സമാപിക്കും.