kudumbasagamam

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 1801-ാം നമ്പർ ഇറുമ്പയം ശാഖയിൽ ആർ.ശങ്കർ സ്മാരക സമ്മേളനവും കുടുംബസംഗമവും നടത്തി. ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ്ബാബു ഉദ്ഘാടനംചെയ്തു. ശാഖ പ്രസിഡന്റ് കെ.എസ് ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. നളിനി ഗോപാലൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. കെ.എസ് അഞ്ജലി ഗുരുദേവ പ്രഭാഷണം നടത്തി. രഞ്ജിത് മൂലംപുറം, മോഹൻദാസ്, വി.എസ് വിശ്വംഭരൻ, മോഹനൻ പാലോത്ത്, വിഷ്ണു ,അച്ചു ഗോപി തുടങ്ങിയവർ പ്രസംഗിച്ചു. പി.എം അനിൽകുമാർ സ്വാഗതം പറഞ്ഞു.