maala-oorunnu-news-erume

എരുമേലി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ മനംനൊന്ത് നെയ്യാറ്റിൻ കരയിൽ നിന്നെത്തിയ നാല് അയ്യപ്പൻമാർ എരുമേലി ധർമ്മശാസ്താ ക്ഷേത്രത്തിലെത്തി മാലയൂരി. ഇരുമുടിയും അവിടെ ഉപേക്ഷിച്ചു. 200 കിലോമീറ്റർ കാൽനടയായി എത്തിയ ഗുരുസ്വാമി ബാബു,അനിൽകുമാർ,സുനിൽ,സുഭാഷ് എന്നിവരാണ് എരുമേലിയിൽ ശബരിമലയാത്ര അവസാനിപ്പിച്ചത്. ശബരിമലയുടെ ആചാരവും പരിശുദ്ധിയും ആക്ടിവിസ്റ്റുകളായ യുവതികളെ കയറ്റി കളങ്കപ്പെടുത്തിയതിൽ മനം നൊന്താണ് മാല ഊരിയതെന്നും, ബി.ജെ.പി യോടുള്ള വിരോധം തീർക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും പൊലീസും ചേർന്ന് നടത്തിയ പാതിരാനാടകത്തിൽ മൊത്തം വിശ്വാസികളുടെ മനസ്സിനാണ് മുറിവേറ്റിരിക്കുന്നതെന്നും അവർ പറഞ്ഞു. ഇതിനു സർക്കാർ വലിയ വില നൽകേണ്ടിവരുമെന്നും തിരിച്ചുപോയ അയ്യപ്പഭക്തർ പറഞ്ഞു.