വൈക്കം: ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ വൈക്കത്ത് പൂർണം. നഗരത്തിൽ ഹർത്താലനുകൂലികൾ നടത്തിയ പ്രകടനത്തിനിടെ സ.പി.എം, സി.പി.എെ, എ.എെ.ടി.യു.സി, എ.എെ.വൈ.എഫ് എന്നിവരുടെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിച്ചു. വടക്കേനടയിൽ എ.എെ.ടി.യു.സിയുടെ സ്മൃതിമണ്ഡപത്തിന് നേരെയും ആക്രമണമുണ്ടായി. ബ്രഹ്മമംഗലത്ത് രാവിലെ 10 ഓടെ ഗ്രാമസ്വരാജ് സർവീസ് സഹകരണ ബാങ്ക് ഹർത്താലനുകൂലികൾ അടപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സി.പി.എം പ്രവർത്തകരുമായി സംഘർഷമുണ്ടായി. 4 സി.പി.എം പ്രവർത്തകർക്കും 1 ബി.ജെ.പി പ്രവർത്തകനും പരിക്കേറ്റു. ഉച്ചയ്ക്ക് ശേഷം ബാങ്ക് പൊലീസ് സംരക്ഷണയിൽ തുറന്ന് പ്രവർത്തിച്ചു. തുറുവേലിക്കുന്നിലെ മിൽമാ ബൂത്ത് രാവിലെ 8 ഓടെ ഹർത്താലനുകൂലികൾ അടപ്പിച്ചു. ബൂത്തിലെ പഴക്കുലകളും മിഠായിഭരണികളും നശിപ്പിച്ചു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും സർവീസ് നടത്തിയില്ല.