pala-accident-

പാലാ : പൂവരണിയിൽ ശബരിമല തീർത്ഥാടക വാഹനം മതിലിലിടിച്ച് 17 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഹർത്താൽ ദിനത്തിൽ ഉച്ചക്ക് 12.45ഓടെ പാലാ പൊൻകുന്നം ഹൈവേയിൽ പൂവരണി ചരളക്ക് സമീപമായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് തമിഴ്‌നാട് മധുരയിലേക്ക് മടങ്ങിയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. പൂവരണി, മൂലേത്തുണ്ടി ഭാഗത്തെ ഇടവഴിയിൽ നിന്ന് മെയിൻ റോഡിലേക്ക് പെട്ടന്ന് കയറിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ബസ് ബൈക്കിലും തട്ടിയതിനെ തുടർന്ന് ബൈക്ക് യാത്രക്കാരയ രണ്ടുപേർക്കും പരുക്കേറ്റു. പൂവരണി സ്വദേശികളായ പ്രസീദ്, അഭിജിത്ത്, തീർത്ഥാടകരായ പരമരാജ്, സേവ്യപെരുമാൾ, തങ്കവേൽ, വാസിയപ്പൻ, കണ്ണൻ, തങ്കരാജ്, രാജാ, വാസിമല, ജയബാലമുരുകൻ, ശങ്കർ ഗണേശ്, നാരായണൻ, കനകേശൻ, കവിയരശൻ, കാർത്തിക്, പെരിയസാമി, വീരമണി എന്നിവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ ഏഴുപേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.