പി എച്ച്.ഡി കോഴ്‌സ് വർക്ക് പരീക്ഷ മാറ്റി
അംഗീകൃത ഗവേഷണകേന്ദ്രങ്ങളിൽ 2018ൽ കോഴ്‌സ് വർക്ക് പൂർത്തിയാക്കിയവർക്കും സപ്ലിമെന്ററി വിദ്യാർത്ഥികൾക്കുമായി അഞ്ച്, ആറ് തീയതികളിൽ കോട്ടയം സി.എം.എസ്. കോളേജിൽ നടത്താനിരുന്ന പി എച്ച്.ഡി. കോഴ്‌സ് വർക്ക് പരീക്ഷ 19, 20 തീയതികളിലേക്ക് മാറ്റി. 12ന് നടക്കുന്ന പി എച്ച്ഡി. കോഴ്‌സ് വർക്ക് പേപ്പർ III പരീക്ഷ മാറ്റമില്ലാതെ അതത് ഗവേഷണകേന്ദ്രങ്ങളിൽ നടക്കും.
ഫീസ്, രജിസ്‌ട്രേഷൻ ഇന്നുകൂടി
ഇന്നലെ ഫീസടയ്‌ക്കേണ്ട അവസാന തീയതിയായി നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളുടെയും ഫീസ് ഇന്ന് അടയ്ക്കാം. കോളേജ് വഴിയുള്ള ഒന്നാം സെമസ്റ്റർ പി.ജി. രജിസ്‌ട്രേഷൻ (2017 സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പോർട്ടൽ വഴി) ഇന്നുവരെ നീട്ടി.
തീസിസ് സമർപ്പിക്കണം
പത്താം സെമസ്റ്റർ ബി.ആർക് (സപ്ലിമെന്ററി) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർ ഏഴിന് രാവിലെ 10ന് മുമ്പായി മൂല്യനിർണയത്തിനുള്ള തീസിസ് കോളേജിൽ സമർപ്പിക്കണം.
അവസാന തീയതി ഇന്ന്
വിവിധ പഠനവകുപ്പുകൾ, സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവ ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വാർഷിക റിപ്പോർട്ട് നിശ്ചിത മാതൃകയിൽ mguannualreport2018@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഇന്ന് സമർപ്പിക്കണം.