ചങ്ങനാശ്ശേരി :വാഴൂർ റോഡിൽ പാറേൽ പള്ളിക്ക് സമീപം വാട്ടർ അതോറിട്ടിയുടെ പൈപ്പ്‌ലൈൻ പൊട്ടി ശുദ്ധജലം പാഴാകുന്നു. പൈപ്പ് പൊട്ടൽ കാരണം സമീപ പ്രദേശങ്ങളിൽ ശുദ്ധജലം ലഭിക്കുന്നില്ല. റോഡിൽ പരന്നൊഴുകി വെള്ളം വാഹനങ്ങൾ പോകുമ്പോൾ കാൽനടക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടേയും മേൽ തെറിക്കുന്നു. ചെളിവെള്ളം ഒഴിവാക്കി വാഹനങ്ങൾ പോകുവാൻ ശ്രമിക്കുന്നതുമൂലം റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. പൈപ്പ് ലൈൻ ശരിയാക്കി റോഡിലെ ഗതാഗത തടസം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.