തിരുവഞ്ചൂർ : ശ്രീ ചമയംകര ദേവീക്ഷേത്രത്തിൽ മഹാകാര്യസിദ്ധിപൂജ ഇന്ന് നടക്കും. പള്ളം അനീഷ് നാരായണൻ ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ എല്ലാ മാസം ആദ്യ ഞായറാഴ്ച നടത്തിവരുന്ന കാര്യസിദ്ധി പൂജയുടെ ഭാഗമായുള്ള ആദ്യ പൊങ്കാല സമർപ്പണവും ഇന്ന് നടക്കും . രാവിലെ 5.30 നു അഷ്ടദ്രവ്യസമേത മഹാഗണപതിഹോമം, ഏഴിന് 108 കലശം ,പഞ്ചഗവ്യംപൂജ, എട്ടിന് ആചാര്യവരണം ക്ഷേത്രം തന്ത്രി കുമാരൻ തന്ത്രിയെയും ചക്കുളത്തുകാവ് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയെയും ട്രസ്റ്റ് ചെയർമാൻ വിജയൻ കല്ലേമാക്കൽ പൂർണകുംഭം നൽകി സ്വീകരിക്കും.
8.30ന് ഭദ്രദീപ പ്രകാശനം രാധാകൃഷ്ണൻ നമ്പൂതിരി നിർവഹിക്കും. 10 ന് നടക്കുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ വിജയൻ കല്ലേമാക്കൽ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം നിയുക്ത ബോർഡ് മെമ്പർ എ.ജി തങ്കപ്പൻ മുഖ്യപ്രസംഗം നടത്തും. കുമാരൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തും.ക്ഷേത്രം മേൽശാന്തി പള്ളം അനീഷ് നാരായണൻ ശാന്തിക്ക് ദേവസ്വംവക ഉപഹാരം സമർപ്പിക്കും. ഏറ്റവും കൂടുതൽ പൂജയിൽ പങ്കെടുത്തവരെ കേശവൻ വിനോദ് തന്ത്രി, അനീഷ് നാരായണൻ ശാന്തി എന്നിവർ ആദരിക്കും. പങ്കജാക്ഷൻപിള്ള, പാമ്പാക്കുട ശിവനാചാരി ,പാമ്പാക്കുട പുരുഷോത്തമൻ നായർ ,അഡ്വ. കെ.എ പ്രസാദ് കുളക്കാട്ടിൽ, അമയന്നൂർ ഗോപി, പ്രസാദ് കൂരോപ്പട, ശ്യംലാൽ ശാന്തി, വാർഡ് മെമ്പർ നിസ്സ കുഞ്ഞുമോൻ, സുരേന്ദ്രൻ ചമയംകര, ദേവസ്വം സെക്രട്ടറി ഷാജൻ ചമയംകര തുടങ്ങിയവർ പ്രസംഗിക്കും.