predeep-malavika

വൈക്കം : ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് നടത്തിയ കലാ സാംസ്കാരിക സമ്മേളനത്തിൽ വൈക്കം മാളവിക അവതരിപ്പിച്ച 'മഞ്ഞുപെയ്യുന്ന മനസ്സ്' നാടകത്തിന് ഗുരുദീപം പുരസ്ക്കാരം സിനിമ സംവിധായകൻ ഷാജി.എൻ.കരുൺ സമ്മാനിച്ചു. ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി മുഖ്യ അതിഥി ആയിരുന്നു. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ബോബി ചെമ്മണ്ണൂർ, വി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പ്രശംസാപത്രവും ശില്പവും ക്യാഷ് അവാർഡും അടങ്ങിയതാണ് പുരസ്ക്കാരം. അവാർഡ് തുക മുഖ്യമന്ത്രിയുടെ പ്രളയബാധിതർക്കുള്ള ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായധനമായി നൽകും എന്ന് സെക്രട്ടറി പ്രദീപ് മാളവിക അറിയിച്ചു.