കോട്ടയം: പാത്താമുട്ടം പള്ളി ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ലോംഗ് മാർച്ചിനെ തല്ലിയൊതുക്കിയതിന് ശേഷവും പൊലീസ് ഭീകരത. പ്രകടനത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി അർദ്ധരാത്രി വീട്ടിൽ കയറി അറസ്റ്റ് ചെയ്തു. മുൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷിൻസ് പീറ്റർ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്ത പൊലീസ് പത്തിലേറെ പ്രവർത്തകരുടെ വീടുകളിൽ അർദ്ധരാത്രിയിലും പുലർച്ചെയും എത്തിയതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പ്രകടനത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിൽ 19 പ്രവർത്തകർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇവരിൽ പലരുടെയും വീടുകളിൽ രാത്രിയിൽ എത്തിയ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.
മാതാപിതാക്കളെയടക്കം ഭീഷണിപ്പെടുത്തി. ത്തുകയും, പൊതുപ്രവർത്തകരെ ഗുണ്ടകളെ കൈകാര്യം ചെയ്യുന്നതു പോലെയാണ്. കേസ് എടുത്ത വിവരം പാർട്ടി നേതൃത്വത്തെ അറിയിക്കാതെയാണ് അതിക്രൂരമായ രീതിയിൽ പൊലീസ് ഇടപെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. അഞ്ചു വയസുകാരിയായ കുഞ്ഞിന് പനിയായതിനാലാണ് ഷിൻസ് ഇന്നലെ രാത്രി വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ മൂന്നോടെ എത്തിയ പൊലീസ് സംഘം അകത്ത് കയറി അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയ്‌ക്ക് പനിയാണെന്നും, പ്രായമായ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുള്ളതെന്നും പറഞ്ഞിട്ടും അറസ്റ്റ് ഒഴിവാക്കിയില്ല. റിമാൻഡിലായ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സന്ദർശിച്ചു.
കേരളത്തിൽ പൊലീസ് രാജ് : ചെന്നിത്തല
പാത്താമുട്ടത്ത് സ്ത്രീകൾ അടക്കമുള്ളവരെ ആക്രമിച്ച പ്രതികളെ പിടികൂടാത്ത പൊലീസ്, പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ ലാത്തിച്ചാർജ്ജ് ചെയ്‌ത് ഒതുക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് രാജാണ് സംസ്ഥാനത്ത് നടക്കുന്നത്. കേരള പൊലീസിൽ നാഥനും നമ്പിയുമില്ലാത്ത അവസ്ഥയാണ്. കേരളത്തിൽ നിലവിൽ നടക്കുന്ന അക്രമങ്ങളിൽ ഒന്നാം പ്രതി ആർ.എസ്.എസും രണ്ടാം പ്രതി സി.പി.എമ്മും സർക്കാരുമാണ്.
നിയമ നടപടി സ്വീകരിക്കും : ഉമ്മൻചാണ്ടി
ലോംഗ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസിന്റെ മൗനം ദൗർബല്യമായി കാണരുത്. ആക്രമണത്തിനു ഇരയായ പെൺകുട്ടിയുടെ പ്രസംഗം മാദ്ധ്യമങ്ങളിൽ വരരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം. സി.പി.എമ്മിന്റെ ഗ്രീൻ സിഗ്നൽ ലഭിക്കാതിരുന്നതിനാലാണ് പ്രശ്‌നം പൊലീസ് നീട്ടിക്കൊണ്ടു പോയ
തെന്നും അദ്ദേഹം പറഞ്ഞു.