kada-kathi-nashichu

വൈക്കം: ബി.ജെ.പി അനുഭാവിയായ തലയാഴം ഷാജിലാ മൻസിലിൽ ഷാജി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള തട്ടുകട കത്തിനശിച്ച നിലയിൽ. ഇന്നലെ പുലർച്ചെ 3.30ഓടെയാണ് സംഭവം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഷാജി പറഞ്ഞു. കടയ്ക്കുള്ളിലുണ്ടായിരുന്ന നാല് ഗ്യാസ് സിലിണ്ടറുകളിൽ ഒന്നിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഫയർഫോഴ്‌സ് ഉടനെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻദുരന്തമൊഴിവാകുകയായിരുന്നു. ബാറ്ററി, അടുക്കള ഉപകരണങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവ പൂർണമായി കത്തി നശിച്ചു. കടയുടെ ഉൾവശത്തു നിന്നു തീപടർന്നതെന്നാണ് പ്രാഥമിക നിഗമനമെന്നും ശാസ്ത്രീയ പരിശോധനയിലൂടെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.