sds

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 706ാം നമ്പർ തലയോലപ്പറമ്പ് ടൗൺ ശാഖയിലെ ഡോ. പല്പു സ്മാരക കുടുംബസംഗമവും പുതുവത്സരാഘോഷവും യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. പി.കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. മദനകുമാർ ദൈവദശകം പ്രാർത്ഥന ആലപിച്ചു. അഡ്വ.രമണൻ കടമ്പ്ര ഗുരുദേവ പ്രഭാഷണം നടത്തി.സത്യൻ ചിത്തിര, മണി, ജയൻ ഇലാവുങ്കൽ എന്നിവർ പ്രസംഗിച്ചു. അഡ്വ. ശ്രീകാന്ത് സോമൻ സ്വാഗതം പറഞ്ഞു.