വാഴൂർ : ദേശീയ പണിമുടക്ക് വിജയിപ്പിക്കുമെന്ന് കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എംപ്ലോയീസ് യൂണിയൻ വാഴൂർ ഏരിയാ കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ് സി.കെ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഡി.ബൈജു, സംസ്ഥാന കമ്മിറ്റിയംഗം അരുൺ എസ്.നായർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.പി.റെജി, ഷീജാ മനോജ്, മുകേഷ് മുരളി, രഞ്ജി രവീന്ദ്രൻ, കെ.കെ.സന്തോഷ് കുമാർ, അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.