udf

വൈക്കം: ഹർത്താലിന്റെ ഭാഗമായി നടത്തിയ പ്രകടനത്തിനിടെ വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്‌റ്റേഷൻ മാർച്ചും ധർണയും നടത്തി.

വടക്കേനട പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് സ്‌റ്റേഷനു നൂറു മീറ്റർ അകലെ തടഞ്ഞു. തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം എൻ.എം.താഹ ഉദ്ഘാടനം ചെയ്തു. പോൾസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.വി.സത്യൻ, പി.പി.സിബിച്ചൻ, മാധവൻകുട്ടി കറുകയിൽ, പി.വി.പ്രസാദ്, അബ്ദുൾ സലാം റാവുത്തർ, ബഷീർ പുത്തൻപുര, കെ.ഗിരീഷ്, ജെയ്‌ജോൺ പേരയിൽ, എ.സനീഷ് കുമാർ, ബി.അനിൽകുമാർ, വിജയമ്മ ബാബു, ഷേർളി ജയപ്രകാശ്, പി.ഡി.ഉണ്ണി, ഷാജി വല്ലൂത്തറ, വിവേക് പ്ലാത്താനത്ത്, ഇടവട്ടം ജയകുമാർ എന്നിവർ പ്രസംഗിച്ചു.